Trending

350 രൂപയെ ചൊല്ലി തർക്കം, കാറിൻ്റെ ചില്ല് അടച്ചു തകർത്തു


താമരശ്ശേരി: 350 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാറിൻ്റെ ചില്ല് അടിച്ച് തകർത്തതായി പരാതി.

മലപുറം പൈനാട്ട് മുഹമ്മദ് സാലിഹാണ് ഈങ്ങാപ്പുഴയിലെ ഓട്ടോ ഡ്രൈവർ റോബിനെതിരെ പോലീസിൽ പരാതി നൽകിയത്.

ഇന്ന് രാവിലെ 10.30 ഓടു കൂടിയാണ് സംഭവം.

നേരത്തെ പരിചയക്കാരയ ഇരുവരും ഈങ്ങാപ്പുഴ സൊസൈറ്റി റോഡിൽ വെച്ച് കാറ് നിർത്തിയിട്ടതിന് സമീപം കണ്ടുമുട്ടുകയും, നേരത്തെ നൽകാനുണ്ടായിരുന്ന 350 രൂപ റോബിൻ ആവശ്യപ്പെടുകയുമായിരുന്നു.

കൈയിൽ പണം ഇല്ലാത്തതിനാൽ കാറിലുണ്ടായിരുന്ന ഭാര്യയേയും, കുഞ്ഞിനേയും ഇറക്കി എടിഎമ്മിൽ നിന്നും പണം എടുത്ത് 10 മിനിറ്റിനകം എത്തിച്ചു തരാമെന്ന് പറഞ്ഞതായി സാലിം  പറഞ്ഞു.
എന്നാൽ ഇതു കേൾക്കാതെ ഉടനെ തന്നെ  സാലിമിൻ്റെ ഇയോൺ കാറിൻ്റെ മുൻ ഭാഗത്തെ ചില്ല് റോബിൻ തകർത്തതായി പരാതിയിൽ പറയുന്നു.

പൊട്ടിയ ചില്ല് തെറിച്ച് ഭാര്യക്കും കുഞ്ഞിനും പരിക്കേറ്റതായും സാലിം പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post