അതേസമയം ബെംഗളുരുവിൽ അഞ്ച് വയസുകാരിയെ അമ്മ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു. രുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജനനം മുതൽ ബുദ്ധിമാദ്ധ്യമുണ്ടായിരുന്ന ദീതി എന്ന കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
ഒരു തവണ സുഷമ കുഞ്ഞിനെ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവാണ് പിന്നീട് കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ തടഞ്ഞു. കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു
