Trending

ചുരം സംരക്ഷണ സമിതി പ്രവർത്തകർ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.



    ചുരം സംരക്ഷണ സമിതി പ്രവർത്തകർ രാജ്യത്തിൻ്റെ  75ാം സ്വാതന്ത്ര്യ ദിനം പതാക ഉയർത്തിയും പ്രദേശവാസികൾക്കും ചുരം യാത്രക്കാർക്ക് പായസം വിതരണം ചെയ്തും ആഘോഷിച്ചു.

 സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ചുരം രണ്ടാം വളവിൽ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പരിസരവാസികൾക്കും ചുരം യാത്രക്കാർക്കും പായസ വിതരണം നടത്തി. സമിതിയുടെ ഇരുപതോളം പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post