താമരശ്ശേരി: രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം പള്ളിപ്പുറം എ എൽ പി സ്കൂളിൽ പ്രൗഡഗംഭീരമായി നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രധാനാധ്യാപിക ശ്രീജ പി.എം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് അബദുൾ നാസർ
മുൻ പ്രധാനാദ്ധ്യാപകൻ ടി. ദിലീപ് മാസ്റ്റർ , എസ് എസ്.ജി കൺവീനർ നാഗൻ മാസ്റ്റർ എം.പി.ടി.എ ചെയർ പേഴ്സൺ റസീന സുബൈർ , പ്രസിദ്ധ ടീച്ചർ ,മാനേജർ ജയപ്രകാശൻ മാസ്റ്റർ , ജെ സി.ഐ താമരശേരി പ്രസിഡന്റ് ഫസ്‌ല ബാനു, . ഡോ അനീസ, ശിവന്യ ഷാജി , കെ.പി.എ ലത്തീഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.വിദ്യാർഥികളുടെ കലാപരിപാടികൾ, വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും അണിനിരന്ന റാലി, പായസവിതരണം, എന്നിവ നടന്നു.
ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തി ജിതിൻ മാസ്റ്റർ, രമ്യ ടീച്ചർ, വിഷ്ണു പ്രിയ ടീച്ചർ, സംഗീത ടീച്ചർ , അർച്ചന ടീച്ചർ എന്നിവർ നേതൃത്വം നൽകി.പൂർവ വിദ്യാർത്ഥികളും, നാട്ടുകാരും, കുട്ടികളുടെ ഘോഷയാത്രയിൽ മധുരം നൽകി.പരിപാടിയുടെ ആദ്യാവസാനം വരെ നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും സാനിധ്യം പരിപാടി ഗംഭീരമാക്കി.