താമരശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു.
വ്യാപാരഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റും യൂണിറ്റ് പ്രസിഡൻ്റുമായ അമീർ മുഹമ്മദ് ഷാജി പതാക ഉയർത്തി.
തുടർന്ന് മധുരം വിതരണം ചെയ്തു.പുല്ലാഞ്ഞി മേട്ടിലെ യേശുഭവനിലെ അന്തേവാസികൾക്ക് ഭഷ്യവസ്തുക്കൾ ഉൾപ്പടെ ഉള്ള അവശ്യസാധനങ്ങളും കൈമാറി. യൂണിറ്റ് ജ .സെക്രട്ടറി റജി ജോസഫ്, ട്രഷറർ മസൂദ് NP അബ്ദുൽ മജീദ്, മുർതാസ്, PC റഹിം, റഷീദ്,സാലി, ഷംസു, റഫീഖ് ടൈൽസ് ഇന്ത്യ, ഷമീർ, മൻസൂർ അലി, സരസ്വതി തുടങ്ങിയവർ പങ്കടുത്തു.