Trending

സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു


തിരുവനന്തപുരം: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു. ഇടിഞ്ഞാര്‍ വിട്ടികാവില്‍ ശശിയുടെ മകള്‍ അപര്‍ണയാണ് (14) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിന് മുമ്പില്‍വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.

റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. അമ്മ പരേതയായസജിത, സഹോദരൻ മനു
T News

working in the field of advertising and printing

Post a Comment

Previous Post Next Post