Trending

എഴുപത്തി ആറാം സ്വാതന്ത്ര്യദിനം പെരുമ്പള്ളി പ്രദേശത്ത് വർണ്ണാഭമായി നടത്തി

 
പുതുപ്പാടി:പെരുമ്പള്ളി പ്രദേശത്തെ വിവിധ സാംസ്കാരിക സംഘടനകളായ തണൽ' സോക്കം , ആശ്രയ , വ്യാപാരി വ്യവസായി ഏകോപന സമിതി , ADS , ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ കോഡിനേഷൻ കമ്മറ്റി , സഹായി , വാട്ട്സ് അപ് ഗ്രൂപ്പ് പെരുമ്പള്ളി എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.

 റിട്ട: മിലിട്ടറി ഓഫീസർ ശ്രീ ഹനീഫ പതാക ഉയർത്തി.സാംസ്കാരിക സദസ്സ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ബഹുമാനപ്പെട്ട എം.കെ ജാഡിൽ ഉദ്ഘാടനം ചെയ്തു.ശ്രേയസ് ഡയറക്ടർ ഫാ.ജോസഫ് മണ്ണിത്താട്ടം സന്ദേശം നല്കി. യോഗത്തിൽ സി. കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു.' ജാഫർ സി.കെ , കാദർ മാസ്റ്റർ ,ലിസ്സി റെജി , ഷൈബ , ഉമ്മർ മുസ്ല്യാർ എന്നിവർ ആശംസകൾ അർപ്പിച്ചു. റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം സോക്കം സെക്രട്ടറി സനോജ് കെ.ടി വിജയ ബാലൻ നായർക്ക് പതാക നല്കി നിർവ്വഹിച്ചു.

 റാലിക്ക് അജീഷ് വീഴാമല ' സണ്ണി കരുവൻ കാവ്| ഷമീർ ബാബു , ഭാസ്കരൻ ചെല്ലികുളം , പി.പി അബ്ദുൾ മജീദ്, കുഞ്ഞിമൂസ്സ , ഉണ്ണികൃഷ്ണൻ, ജോണി, പത്മിനി, രാജൻ എപി | സുരേന്ദ്രൻ , നിസാർ , ഷബീറലി , മുഹമ്മദ്, ബിജു തോമസ് എന്നിവർ നേതൃത്വം നല്കി. സോക്കം മെമ്പർ ഗിരിജാക്ഷൻ സ്വാഗതവും തണൽ സെക്രട്ടറി ഉസ്സൻ നന്ദിയും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post