Trending

കോഴിക്കോട് മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; രണ്ടുപേർ പിടിയിൽ


മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്ന് പോയതിന് പിന്നാലെയാണ് സ്ഫോടക വസ്തു ട്രെയിനിൽ വീണത്. വാതിലിൽ നിന്ന യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടി പുറത്തേക്ക് തന്നെ വീണ് പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.


പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുനിന്നാണ് ജനറൽ കോച്ചിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന യാത്രക്കാരൻ ഷാഹുൽ ഹമീദിന്റെ(36) ഷൂവിൽ തട്ടി പുറത്തേക്കു തെറിച്ച് ഇതു പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ ഉടനെ വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോമും റെയിൽവേ ട്രാക്കുകളും പരിശോധിച്ചു. പക്ഷേ സ്ഫോടക വസ്തുവിന്റെ അംശങ്ങൾ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് യുവാക്കൾ അറസ്റ്റിലായത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post