താമരശ്ശേരി: ജീവകാരുണ്യ - സന്നദ്ധ സേവന രംഗത്ത് മൂന്നു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന കുടുക്കിൽ ഉമ്മരത്തെ ബ്രദേഴ്സ് വെഴുപ്പൂർ ദേശീയ പതാക ഉയർത്തി എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രവാസി ഭാരതീയ പുരസ്കാർ ജേതാവ് അഷറഫ് താമരശ്ശേരിയാണ് പതാക ഉയർത്തിയത്.
അഷറഫ് താമരശ്ശേരിക്ക് ബ്രദേഴ്സ് ഭാരവാഹികൾ ഉപഹാരം കൈമാറി.