Trending

കുടുംബകോടതിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു


കർണാടക:ഹാസനിലെ ഹൊലെയില്‍ യുവാവ് ഭാര്യയെ കുടുംബകോടതിയില്‍ കഴുത്തറുത്ത് കൊന്നു. നരസിപുരയിലെ ശിവകുമാര്‍ (32) ആണ് താനുമായി അകന്നു കഴിയുന്ന ഭാര്യ ചൈത്രയെ (28) വകവരുത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കോടതിയില്‍ മണിക്കൂര്‍ നീണ്ട കൗണ്‍സലിങ്ങിന് ശേഷം ജഡ്ജി അടുത്ത സിറ്റിങ്ങിനുള്ള തീയതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞതായിരുന്നു. ശുചിമുറി ഭാഗത്തേക്ക് പോയ യുവതിയെ പിന്തുടര്‍ന്ന ശിവകുമാര്‍ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് ഹാസന്‍ ജില്ല പൊലീസ് സൂപ്രണ്ട് ആര്‍. ശ്രീനിവാസ് ഗൗഢ അറിയിച്ചു.

കോടതി ജീവനക്കാരും പൊലീസും ചേര്‍ന്ന് യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തിലെ രണ്ടു ധമനികളും അറ്റുപോയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശിവകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരായ വേളയില്‍ കത്തി കൈവശംവെക്കാന്‍ സാധിച്ചുവെന്നത് പൊലീസിനും കോടതിക്കും തലവേദനയായി മാറിയിരിക്കുകയാണ്

T News

working in the field of advertising and printing

Post a Comment

Previous Post Next Post