Trending

നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്‌കൂ‌ട്ടർ ഇടിച്ച് ഒമ്പതു വയസുകാരൻ മരിച്ചു


പട്ടിക്കാട്:  ദേശീയപാത പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പതു വയസുകാരൻ മരിച്ചു. 

കണ്ണാറ പുത്തൻവീട്ടിൽ അനീഷിന്റെയും കുഞ്ഞുദേവിയുടെയും മകൻ അഞ്ജയ് കൃഷ്‌ണ (9) ആണ് മരിച്ചത്. കണ്ണാറ അപ്പർ പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.  സഹോദരി: അനഞ്ജിക കൃഷ്‌ണ.

ശനിയാഴ്‌ച ഉച്ചക്ക് 12.15നാണ് അപകടം. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂ‌ട്ടർ ഇടിക്കുകയായിരുന്നു.


 അപകടത്തിൽ ​ഗുരുതര പരിക്കേറ്റ കുട്ടിയുടെ പിതാവ് അനീഷിന്റെ സഹോദരൻ ഷിനു (32) ​വിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post