പുതുപ്പാടി :
കൊട്ടാരക്കോത്ത് ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി മാലിന്യ പ്ലാന്റിനെതിരെ സി പി ഐ (എം) നേതൃത്വത്തിൽ കാവുംപുറത്ത് നിന്നും കൊട്ടാരക്കോത്തേക്ക് പ്രതിഷേധമാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു
സിപിഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു
ജിൽസൺ ജോൺ അദ്ധ്യക്ഷത വഹിച്ചു
ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീൽ ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റിയംഗം കെ വിജയകുമാർ പുതുപ്പാടി ഗ്രാമ പഞ്ചായത്തംഗം കെ ജി ഗീത ഡി വൈ എഫ് ഐ ഈങ്ങാപ്പു മേഖലാ സെക്രട്ടറി പി ഷനീജ് എന്നിവർ സംസാരിച്ചു കെ രാജൻ സ്വാഗതം പറഞ്ഞു
ജനകീയ മാർച്ചിന്
ഇ കെ അബ്ദുറഹിമാൻ
എൻ കെ മനോജ്
ഏ വി അബ്ദുറഹിമാൻ
വി കെ വിനേഷ് എന്നിവർ നേതൃത്വം നൽകി
