പാലക്കാട്:കല്ലടിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ ഓണപ്പുട കല്ലിങ്ങൽ തൊടി സബീറലി മകൻ സുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടൻ വീട്ടിൽ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്. മരിച്ച സുഹൈബ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതാണ്.
സുറുമിയുടെ ഭർത്താവ് ഗൾഫിലാണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പിക്കപ്പ് വാൻ ഡ്രൈവർ കാടാമ്പുഴ കാരേക്കാട് താണിക്കൽ മുഹമ്മദ് മകൻ സൈത്(64), കാർ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരൻ കരിങ്കല്ലത്താണി കുളക്കാടൻ വീട്ടിൽ ഹനീഫ മകൾ ഹന്ന (18) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
