Trending

കൂടത്തായി കൊലപാതക പരമ്പര; രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും


കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. റോയ് തോമസ്, സിലി കൊലകേസുകളാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മുഴുവന്‍ കേസുകളും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ജോളി ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകള്‍ ഈ മാസം 31 ന് പരിഗണിക്കും.


കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്


T News

working in the field of advertising and printing

Post a Comment

Previous Post Next Post