Trending

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ്‌ മരിച്ചു


പുതുശേരി: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ പുതുശേരി നോർത്ത്‌ മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട്‌ പൊന്നുക്കുട്ടന്റെ മകൻ ദിലീപ്‌ (30) മരിച്ചു. ഞായർ രാത്രി 9.30 നു ദേശീയ പാതയിൽ മരുതറോഡ്‌ വില്ലേജ്‌ ഓഫീസിനു സമീപമാണു അപകടമുണ്ടായത്‌. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിച്ച് വീഴുകയും പുറകിൽ വന്ന ലോറിയിടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങൾ: ദീപക്ക്‌, സനൂപ്‌, ദിവ്യ. ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കസബ പൊലീസ്‌ കേസേടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post