മേപ്പയ്യൂര്‍ : കഴിഞ്ഞ ദിവസം മുതല്‍ കണാതായതായി പൊലീസില്‍ പരാതി ലഭിച്ച ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം പൊലീസില്‍ ഹാജരായി.
ആഗസ്റ്റ് ഒന്നിന് കാലത്ത് മുതലാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വര്‍ഡ് അംഗത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് മേപ്പയ്യൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വരനൊപ്പം ഹാജരായത്.
നരിക്കുനി കുരുവട്ടൂർ സ്വദേശി ഷാഹുൽ ഹമീദിനൊപ്പമാണ് യുവതി പൊലീസിൽ ഹാജരായത്. ഇരുവരും വിവാഹിതരാണെന്നതിന്റെ രേഖകൾ പൊലീസ് പരിശോധിച്ച് വരുന്നു. ഇവരെ ഇന്ന് വൈകിട്ട് പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
