Trending

പോക്സോ കേസ് അതിജീവിതകളെ പാർപ്പിക്കുന്ന എൻട്രി ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി




കോഴിക്കോട്: വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാർപ്പിക്കുന്ന എൻട്രി ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ ആണ് സംഭവം. മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി അബ്ദുൽ നാസർ പറഞ്ഞു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്യു സി ചെയർമാൻ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വർഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post