Trending

ചിക്കൻ വില സംബന്ധിച്ച് വാർത്ത നൽകിയതിൻ്റെ പേരിൽ ഭീഷണിയും, തെറി വിളിയും.


താമരശ്ശേരി: ചിക്കൻ ( ഇറച്ചി ) വില കുറച്ച് വിൽപ്പന നടത്തുന്ന സ്ഥലങ്ങളെ കുറിച്ച് വാർത്ത നൽകിയതതിൻ്റെ പേരിൽ ഭിഷണിയും തെറി വിളിയും, ചിക്കൻ വ്യാപാരി സമിതി താമരശ്ശേരി മേഖലാ സിക്രട്ടറി ഷിഹാബ് എന്ന് പറഞ്ഞ് വിളിച്ചയാളും, മറ്റ് ഏതാനും പേരുമാണ് കേട്ടാൽ അറപ്പ് ഉളവാക്കുന്ന രൂപത്തിൽ ഫോണിലൂടെ തെറിവിളിയുമായി എത്തിയത്.

താമരശ്ശേരി, അമ്പായത്തോട്, പൂനൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇന്ന് ചിക്കൻ വില കിലോക്ക് ഇന്ന് 120 രൂപയാണ്, എന്നാൽ ചിക്കൻ വ്യാപാര സമിതി എന്ന സംഘടന വിൽപ്പനക്കായി ആഹ്വാനം ചെയ്തത് 150 രൂപയാണ്. ഇങ്ങനെ അമിത വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത് ഉത്തരം സംഘടനകളാണ്.

ഇത്തരം കാര്യങ്ങൾ തുറന്നു കാട്ടി വാർത്ത നൽകിയതിനാണ് ചിലർ ഭീഷണിയും, തെറി വിളിയുമായി രംഗത്ത് വന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post