കോഴിക്കോട്: പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിൻ്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.
അതിനിടെ, ജൂലൈ 15ന് ഒരാൾ പുഴയിൽ ചാടുന്നത് കണ്ടുവെന്ന് കേസിലെ ദൃക്‌സാക്ഷി കമലം വ്യക്തമാക്കുന്നു. പുഴയിൽ ചാടിയ യുവാവ് നീന്തിപ്പോയെന്നും മുങ്ങി താഴ്ന്നില്ലെന്നുമാണ് വെളിപ്പെടുത്തല്‍. ഈ സമയം പാലത്തിന് മുകളിൽ നിന്ന് കുറച്ചുപേർ കള്ളൻ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കമലം പറഞ്ഞു. കമലത്തിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
