താമരശ്ശേരി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി കരികുളത്ത് വെച്ച് നടന്ന എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ കട്ടിപ്പാറ സെക്ടർ ജേതാക്കളായി. പുതുപ്പാടി, കൈതപൊയിൽ സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കട്ടിപ്പാറ സെക്ടറിലെ മുഹമ്മദ് ഫർഹാൻ കലാപ്രതിഭയായും കൈതപ്പൊയിൽ സെക്ടറിലെ ഇംതിയാസ് സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാത്രി നടന്ന സമാപന സമ്മേളനം അലവി സഖാഫി കായലം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂർ പ്രമേയ പ്രഭാഷണം നടത്തി.
സ്വാഗതസംഘം ചെയർമാൻ മുനീർ സഅദി പൂലോട് അധ്യക്ഷത വഹിച്ചു.
ഡോ. എം എസ് മുഹമ്മദ്, സാബിത്ത് അബ്ദുല്ല സഖാഫി, ഷംസീർ പോത്താറ്റിൽ, സി പി മുഹമ്മദ്, മൻസൂർ സഖാഫി പരപ്പൻ പൊയിൽ, റഈസ് കരികുളം സംസാരിച്ചു.
അൻവർ സഖാഫി വി ഒ ടി, ഉബൈദ് ഇബ്‌റാഹീം നൂറാനി, ഉസ്‌മാൻ വള്ളിയാട്, റഷീദ് കെ ടി, എ കെ മുഹമ്മദ് മാസ്റ്റർ, പങ്കെടുത്തു.
ഫോട്ടോ: എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ ജേതാക്കളായ കട്ടിപ്പാറ സെക്ടർ ടീം സി പി അബൂബക്കർ മുസ്‌ലിയാർ മെമ്മോറിയൽ ട്രോഫി സ്വീകരിക്കുന്നു