സുൽത്താൻ ബത്തേരി ടൗണിന് സമീപത്തെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിലായി. കോഴിക്കോട് മായനാട് താഴെ ചെപ്പങ്ങാത്തോട്ടത്തിൽ സാലു മുഹമ്മദ് ബുള്ളറ്റ് സാലു 38) ആണ് അറസ്റ്റിലായത്. മന്തിക്കുന്ന് ശ്രീഷ്മം നിവാസിൽ ശിവദാസിന്റെ വിട്ടിൽ ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് മോഷണം നടന്നത്.