താമരശ്ശേരി :
വികസന-ജനക്ഷേമ നടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള യുഡിഫ് -ബിജെപി - വർഗ്ഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സി ഐ ടി യു താമരശ്ശേരി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കിഴക്കോത്ത് കെ.ജി ബാബു നഗറിൽ (സെൻട്രൽ ഹാൾ - ചളിക്കോട്) നടന്ന സമ്മേളനത്തിൽ സി ഐ ടി യു ഏരിയാ പ്രസിഡണ്ട് എൻ കെ സുരേഷ് പതാക ഉയർത്തി.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
വിനോദ് കുമാർ ടി രക്തസാക്ഷി പ്രമേയവും വിജയകുമാർ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു എൻ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ടി സി വാസു പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ ബി ആർ ബെന്നി വരവു ചെലവു കണക്കുകളും കെ കെ അപ്പുക്കുട്ടി വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു , ജില്ലാ വൈസ് പ്രസിഡണ്ട് പി എ ചന്ദ്രശേഖരൻ ടി ടി മനോജ്കുമാർ എം ഇ ജലീൽ സംസാരിച്ചു .സ്വാഗത സംഘം ചെയർമാൻ വി പി സുൽഫിക്കർ സ്വാഗതവും ട്രഷറർ പി സുധാകരൻ നന്ദിയും പറഞ്ഞു ഭാരവാഹികളായി എൻ കെ സുരേഷ് (പ്രസി സണ്ട് ) ടി ടി മനോജ് കുമാർ പി കെ ബാബു
ഏ പി വാസന്തി
(വൈസ് : പ്രസിഡണ്ടുമാർ)
ടി സി വാസു (സെക്രട്ടറി)
കെ കെ അപ്പുക്കുട്ടി
ഒ കെ സദാനന്ദൻ എ എം വിലാസിനി(ജോ : സെക്രട്ടറിമാർ ) ബി ആർ ബെന്നി (ട്രഷറർ)
