ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ(AODA) വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് സുൽത്താൻ ബത്തേരിയിൽ സംസ്ഥാന പ്രസിഡന്റ് അനു സാമുവൽ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശിവകുമാർ മേപ്പാടി അദ്ധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി സുജീന്ദ്രൻ ബത്തേരി സ്വാഗതവും ജില്ലാ ട്രഷറർ ഫീനിക്സ് പുൽപ്പള്ളി നന്ദിയും പറഞ്ഞു.
ചടങ്ങിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മരണമടഞ്ഞ aoda മെമ്പർ ഷിഹാബിന്റെ മകൾ റിൻഷ ഫാത്തിമയെ മൊമെന്റോ നൽകി ആദരിച്ചു.
