താമരശ്ശേരി: പോപുലർ ഫ്രണ്ട് താമരശ്ശേരി ഏരിയ സമ്മേളനം നാട്ടുരുമ സ്വാഗതസംഘം ചെയർമാൻ പി വി അൻവർ ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി.
വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന ഹാപ്പി ഫാമിലി പരിപാടിക്ക് ഫവാസ് നിലമ്പൂർ നേതൃത്വം നൽകി.
കുട്ടികളുടെ കലാകായിക മത്സരങ്ങൾ നാഫി പരപ്പൻപൊയിലിൻ്റ നേതൃത്വത്തിൽ നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയിൽ ശ്രദ്ധേയമായി.
പൊതുസമ്മേളനം 12 ന് വെള്ളിയാഴ്ച വൈകുന്നേരം 4 30ന് പരപ്പൻപൊയിലിൽ ജില്ല പ്രസിഡൻറ് കെ കെ കബീർ ഉദ്ഘാടനം ചെയ്യും സജീർ മാത്തോട്ടം വിഷയ അവതരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
