താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും തിരികെ വരികയായിരുന്ന ഈങ്ങാപ്പുഴ പുറ്റേൻകുന്ന് സ്വദേശിനിയായ പ്രഭിഷയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
സ്കൂട്ടറിന് മുന്നിൽ ഉണ്ടായിരുന്ന റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ടിപ്പർ ലോറി യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നോട്ടെടുത്ത് സ്കൂട്ടറിന് മേലെ കയറുകയായിരുന്നു, ഹോൺ അടിച്ചിട്ടും, നാട്ടുകാർ ബഹളം വെച്ചിട്ടും ശ്രദ്ധിക്കാതെ ഡ്രൈവർ പിന്നോട്ട് എടുത്തതാണ് അപകട കാരണം.
