താമരശ്ശേരി:അമ്പായത്തോട് എ എൽ പി സ്‌കൂൾ ഹരിതക്ലബ്ബ് അംഗങ്ങൾ കർഷക ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പാടിയിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം സന്ദർശിച്ച് വിവിധ കൃഷി രീതികളെ കുറിച്ച് കർഷകരുമായി സംവദിച്ചു. |
പുതുപ്പാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അയിഷാബീവി ഉദ്ഘാടനം ചെയ്തു.
സീനിയർ കൃഷി ഓഫിസർ സുലൈഖാബി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്സ് എം കെ സുജാത,കെ കെ മുനീർ,പി സിനി,കെ ജാസ്മിൻ,കെ പികുര്യൻ സംസാരിച്ചു
