ദേശീയ പാത 766 ൽ ഈങ്ങാപ്പുഴക്ക് സമീപം നെരുക്കും ചാലിൽ കാറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരുക്കേറ്റു.
കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി രജിനാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം
ദേശീയ പാതയിലൂടെ ഈങ്ങാപ്പുഴ ഭാഗത്തു നിന്നും വന്ന് നെരൂക്കും ചാലിൽ നിന്നും ചമൽ ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിലേക്ക് അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു
