താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി ചുങ്കം ബാറിന മുൻവശത്തുള്ള കുഴിയാണ് അനുദിനം ആഴം കൂടി ഗർത്ത മാ യി രൂപാന്തരപ്പെടുന്നത്.
ദേശീയ പാതയിൽ മണ്ണിൽക്കടവിനും - അടിവാരത്തിനും ഇടയിൽ 750 ഓളം കുഴികളുണ്ടായിരുന്നു, ഇതിൽ ഏതാനും കുഴികൾ മാത്രം കണ്ണിൽ പൊടിയിടാൻ വേണ്ടി അടച്ചിട്ടുണ്ട്, മഴ കനത്തതോടെ കുഴികളിൽ നികത്തിയ ക്വാറി വേസ്റ്റ് നീങ്ങി പഴയ പടിയാവുന്നുമുണ്ട്.
അപകടം മാടി വിളിക്കുന്ന ആഴമേറിയ കുഴികളാണ് റോഡിലുള്ളതതിൽ ഏറെയും, ദിവസേന രാവും പകലുമായി നിരവധി പേർക്കാണ് ഇരുചക്രവാഹനങ്ങൾ കുഴിൽ ചാടി തെറിച്ചു വീണ് പരിക്കേൽക്കുന്നത്.
