താരശ്ശേരി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തൻ്റെ ഉടമസ്ഥതയിലുള്ള 8 സെൻ്റ് സ്ഥലം പാലക്കാംകുഴിയിൽ ശംസുദ്ദീൻ താമരശ്ശേരി പഞ്ചായത്തിന് വിട്ടു നൽകി.
ധാരണപത്രം പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദബീവി ,മെമ്പർമാരായ പി.എ.അനിൽ മാസ്റ്റർ, ബി.എം ആർഷ്യ, ആയിഷ മുഹമ്മദ്, നവാസ് ഈർപ്പോണ, സെക്രട്ടറി ജൈസൻ, ജൂനിയർ സുപ്രണ്ട് ശശികുമാർ എന്നിവർ സംബന്ധിച്ചു.
