കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലാ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂളിനെ സ്കൂൾ മാനേജ്മെന്റും പി.ടി.എ യും അനുമോദിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ. വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ,പി.ടി.എ പ്രസിഡണ്ട് ശ്രീ. മാത്യു ചെമ്പോട്ടിക്കൽ എന്നിവർ വിജയികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ച് സംസാരിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള എന്നിവയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയവർക്കുള്ള എവറോളിങ്ങ് ട്രോഫികൾ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐ ക്കൊളമ്പിലും യു. പി വിഭാഗത്തിൽ ശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും ഒന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച വർക്കുള്ള ട്രോഫികൾ സ്കൂൾ പി.ടി.എ പ്രസിഡണ്ട്, മാത്യു ചെമ്പോട്ടിക്കലും വിതരണം ചെയ്തു. സ്റ്റാഫ് പ്രതിനിധി സീനാ റോസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സബ് ജില്ലാ മേളകളിൽ വിജയ കീരീടം നേടിയത് സ്കൂളിന് പുത്തൻ ഉണർവേകി. ഹാട്രിക് വിജയത്തിന്റെ ആവേശത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ട്രോഫികളുമായി കോടഞ്ചേരി ടൗണിലൂടെ ആഹ്ലാദ പ്രകടനം നടത്തി.
