ഓമശ്ശേരി കക്കാട് ഉസയിൻ (65) ൻ്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോമോർട്ടം നടത്തുന്നത്
ഒക്ടോബർ പത്തിനായിരുന്നു ഹുസൈൻ മരണപ്പെട്ടത് മരണപ്പെട്ടത്.നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ച് പരുക്കേറ്റാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം സ്ഥിരം ഡയാലിസിസ് ചെയ്യേണ്ടതായതിനാൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആക്സിഡൻ്റ് സംബന്ധിച്ച വിവരം ശേഖരിക്കാൻ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിയുന്നത്.
ഓമശ്ശേരി  ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മൃദദേഹം പുറത്തെടുക്കേണ്ടി വന്നത് എന്നാണ് ആരോപണം.
ആർ ഡി ഒ യുടെ അനുമതിയോടെ താമരശ്ശേരി തഹസിൽദാർ സുബൈർ, കൊടുവള്ളി സിഐ പി ചന്ദ്രമോഹൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പോസ്റ്റ്മോമോർട്ട നടപടികൾ പുരോഗമിക്കുന്നത്.
