ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌ക്കാരം പിന്നീട്.ഓഗസറ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ ജോര്‍ജ് ഐബി ദമ്പതികളുടെ മകളാണ് അനുഷ. വിഷാദരോഗത്തിന് ചിത്സയിലായിരുന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി മധു ആര്‍ ബാബുവിനാണ്.
