മംഗളൂരു: പുതുമംഗലാപുരം (എൻ.എം.പി.ടി) തുറമുഖ കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ (സി.ഐ.എസ്.എഫ്) വനിത സബ് ഇൻസ്പെക്ടർ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതി ബായിയാണ് (33) ബുധനാഴ്ച തലക്ക് വെടിയുതിർത്തത്. ഗുരുതര നിലയിൽ ഇവരെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവിതം ക്ലേശകരമായതിനാൻ താൻ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് ഹിന്ദിയിൽ എഴുതിയ കുറിപ്പിലുള്ളത്.
മംഗളൂരു എം.ആർ.പി.എൽ കമ്പനിയിലെ അസി. കമാന്റന്റ് ഓംബീർ സിങ് പർമർ ആണ് ജ്യോതിയുടെ ഭർത്താവ്.