Trending

STEPS, EDUCARE ഉദ്ഘാടനവും സമ്മാനവിതരണവും





കിഴക്കോത്ത്: പന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ തനതു പദ്ധതിയായ STEPS ന്റെയും EDUCARE ന്റെയും ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷറഫുന്നിസ ടീച്ചർ നിർവഹിച്ചു. അറബിക് സ്കോളർഷിപ്പിന് അർഹത നേടിയ ജുനൈന പി കെ,ഫിനു ഫവാസ് എന്നിവർക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഭവ്യശ്രീ, ഷഫ്‌ന,ഷൈജ വിനോദ് എന്നിവർക്ക് സമ്മാനം നൽകി. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകി. ലഹരിയുടെ ചതിക്കുഴികളെകുറിച്ചും വർത്തമാനകാല ജീവിതത്തെകുറിച്ചും ഷറഫുന്നിസ ടീച്ചർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജമീല ടീച്ചർ സ്വാഗതം പറഞ്ഞു. SRG കൺവീനർ ഷമീർ. വി STEPS ലോഗോ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. ശങ്കരൻ ഇ.പി നന്ദി അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post