ഇലന്തൂരിൽ കൊല്ലപ്പെട്ട പത്മത്തിന്റെ മാംസമാണിതെന്നാണ് സംശയം. പാചകം ചെയ്ത് കഴിക്കുന്നതിന് വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സൂചന. നേരത്തെ കൊല്ലപ്പെട്ട റോസ്‍ലിന്റെ മാംസം പാചകം ചെയ്ത് കഴിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ, പത്മത്തിന്റേത് സൂക്ഷിച്ചിരിക്കുകയാണെന്നും മൊഴി നൽകിയിരുന്നു.
അതിനിടെ നരബലിക്കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി മൂന്ന് പ്രതികളെയും 12 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഷാഫി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനാൽ അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കണം. ഫോറൻസിക് പരിശോധന നടത്തണം. അതിന് പ്രതികളുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി
