Trending

പേരാമ്പ്ര പാലേരിയിൽ വീടിന് നേരെ ബോംബേറ്






കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ പാലേരി കാന്നാട്ടി കുടുക്കാംപൊയിൽ ശ്രീനിവാസൻ എന്നയാളുടെ വീടാണ്  ആക്രമിക്കപ്പെട്ടത്.

 ബോബേറിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

 കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം - ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post