താമരശ്ശേരി: കോരങ്ങാട് കൽപ്പറ്റ സൂഫി വലിയുല്ലാഹി മഖാം ശരീഫ് മുപ്പതാം ഉറൂസ് മുബാറക് മെയ് 11, 12, 13 ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തും..
വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മശ്ഹൂർ മുല്ലക്കോയ തങ്ങൾ കൊടി ഉയർത്തി ഉറൂസിന് സമാരംഭം കുറിക്കും. തുടർന്ന് മുഹ് യിദ്ധീൻ റാത്തീബും വൈകുന്നേരം 7 മണിക്ക് ഡോ.കോയ കാപ്പാട് നേതൃത്വം നൽകുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൗലിദ് പാരായണവും രാത്രി 7 മണിക്ക് ഉമർ സഖാഫി ചെതലയം മതപ്രഭാഷണവും നിർവ്വഹിക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് ദിക്റ് ദുആ സമ്മേളനം എം.കെ അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്യും തുടർന്ന് അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ മുഖ്യ പ്രഭാഷണം നടത്തും. മശ്ഹൂർ മുല്ലക്കോയ തങ്ങൾ സമാപന ദിക്റ് ദുആക്ക് നേതൃത്വം നൽകും ശേഷം നടക്കുന്ന അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.
താമരശ്ശേരി പ്രസ് ഫോറം മീഡിയാ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സയ്യിത് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട്, ഷമീം അലി കോരങ്ങാട്, അക്ബർ അലി കോരങ്ങാട്, റഫീഖ് കുട്ടമ്പൂർ എന്നിവർ പങ്കെടുത്തു