താനൂർ: താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം. പൂരപ്പുഴയിൽ നിർത്തിയിട്ട ഹൗസ്ബോട്ട് മുങ്ങി. അപകടസമയത്ത് ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബോട്ട് ഏതാണ്ട് പൂർണമായും മുങ്ങിയ നിലയിലാണ്.
നദിയിലെ ഓളത്തിൽ മുങ്ങിയതാവാമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കാരണം വ്യക്തമല്ല. ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്