Trending

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു





വെള്ളമുണ്ട: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.വെള്ളമുണ്ടയിലെ ഓട്ടോ ഡ്രൈവര്‍ മൈലമ്മില്‍ ജോഷി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.


മംഗലശ്ശേരി മലയില്‍ നിന്നും. വെള്ളമുണ്ടയിലേക്ക് വരുന്ന സമയം ഓട്ടോ മറിയുകയും ജോഷി ഓട്ടോയുടെ അടിയില്‍ അകപ്പെടുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.    പിന്നീട് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുമ്പോഴേക്കും  മരണം സംഭവിച്ചിരുന്നു.വെള്ളമുണ്ടയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു
ജോഷി. 

ഭാര്യ: വിജി. മക്കള്‍: ജോസ്‌വിന, ജോസ്‌ന, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post