പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് - നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അൽപസമയത്തിന് ശേഷമാണ് ഛർദിച്ചത്. തുടർന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്..