ആകെ 20 റൂമുകളിലായി 480 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്, ഇതിൽ 72 കുട്ടികൾക്കാണ് ചോദ്യപേപ്പർ കിട്ടാൻ വൈകിയത്.
ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കേണ്ട പരീക്ഷക്ക് 11 മണിയോടെ കുട്ടികൾ ഹാളിൽ എത്തി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിൽ രണ്ടും, മൂന്നും റൂമുകളിലെ കുട്ടികൾക്ക് അര മണിക്കൂർ വൈകി ചോദ്യപേപ്പർ ലഭിച്ചെങ്കിലും ഒന്നാം നമ്പർ റൂമിലെ കുട്ടികൾക്ക് ഒന്നര മണിക്കൂർ വൈകിയാണ് ചോദ്യപേപ്പർ ലഭിച്ചത്. റൂമിൽ വെളിച്ചമില്ലാത്തതിനാലും കുട്ടികൾ വലഞ്ഞു.ഇതോടെ 5.20ന് അവസാനിക്കേണ്ട പരീക്ഷ 7.30 ന് ആണ് അവസാനിച്ചത്.
കുട്ടികൾക്ക് വെള്ളമോ, ലഘുഭക്ഷണമോ എത്തിച്ചു നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.
കുട്ടികളുടെ എണ്ണം കൃത്യമായി അറിയാമായിരുന്നിട്ടും ആവശ്യത്തിന്ന് ചോദ്യപേപ്പർ എത്തിക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയാണ്.
20 ക്ലാസ് റൂമുകളിൽ പരീക്ഷ എഴുതിയതിൽ 17 എണ്ണത്തിലെ കുട്ടികൾ പുറത്ത് വന്നിട്ടും തങ്ങളുടെ കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ചോദ്യപേപ്പർ കുറവുള്ള വിവരം രക്ഷിതാക്കളെ അറിയിച്ചത്.
ഇതേ തുടർന്ന് പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി.