മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ മൈസൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസിബസില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. താമരശ്ശേരി ഉണ്ണിക്കുളം പൂളൊന്ന് കണ്ടി വീട്ടില്‍ മുഹമ്മദ് ഷുഹൈബ് ( 23) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ്.വി.പി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി.പി, അരുണ്‍ പ്രസാദ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍ എം.കെ, ജ്യോതിസ് മാത്യു, ഡ്രൈവര്‍ എം എം ജോയി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 1.250 കിലോഗ്രാം കഞ്ചാവുമായി ഉണ്ണിക്കുളം സ്വദേശി പിടിയിൽ
byWeb Desk
•
0
