താമരശ്ശേരിയിലാണ് ഒരേ നമ്പറിൽ രണ്ട് ടിപ്പർ ലോറികൾ കണ്ടെത്തിയത്.
താമരശ്ശേരി കുടിക്കിൽ ഉമ്മരം അരേറ്റും ചാലിൽ മോയിയുടെ മകൻ ഷെമീറിൻ്റെ ഉടമസ്ഥതിയിൽ KL57 A 7155 എന്ന നമ്പർ ടിപ്പർ ലോറിയുണ്ട്. ഈ ലോറി 4 വർഷം മുമ്പ് പുനൂർ കാന്തപുരം സ്വദേശിയുടെ പക്കൽ നിന്നും വാങ്ങിയതാണ്, പിന്നീട് വാഹനത്തിൻ്റെ രേഖകൾ ഷമീറിൻ്റെ പേരിലേക്ക് മാറ്റി.നാലു ദിവസം ഫിറ്റ്നനസ് പുതുക്കുകയും ചെയ്തിതിരുന്നു.
എന്നാൽ ഇന്നലെ താമരശ്ശേരിക്ക് സമീപം തച്ചംപൊയിൽ വർക്ക്ഷോപ്പിന് മുൻവശം ഷെമീറിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ അതേ നമ്പറിൽ മറ്റൊരു ടിപ്പർ ലോറി കാണപ്പെട്ടതിനെ തുടന്ന് സുഹൃത്തുക്കളാണ് ഷമീറിനെ വിവരമറിയിച്ചത്.
അനധികൃതമായി മണൽ കടത്തിയതിനെ തുടർന്ന് പോലീസ് പിടികൂടിയ ടിപ്പർ വർഷങ്ങൾക്ക് ശേഷം പുറത്തിറക്കിയാണ് വർക്ക്ഷോഷോപ്പി എത്തിച്ചത്.ലോറിയുടെ മുന്നിലും, പിന്നിലും നമ്പർ പ്ലേറ്റ് ഇല്ലെങ്കിലും വശങ്ങളിൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.
തൻ്റെ ലോറിയുടെ നമ്പറിൽ മറ്റൊരു ടിപ്പർ ലോറി സർവ്വീസ് നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷമീർ താമരശ്ശേരി പോലീസിൽ പരാതി നൽകി.
വ്യാജ നമ്പറിൽ പിടിക്കപ്പെട്ട വാഹനം എങ്ങിനെ പുറത്തിറക്കി എന്നതിനെ കുറിച്ചും സംശയം നിലനിൽക്കുന്നുണ്ട്.
