ഓമശ്ശേരിയിലെ സ്ഥാപനത്തിൽ ഇൻഡട്രിയൽ വർക്ക്ചെയ്യുന്ന ബിഹാർ സ്വദേശി സർതാജ് (23 ) ആണ് വീടിൻ്റെ മേൽക്കൂരയുടെ പ്രവൃത്തി നടത്തുമ്പോൾ വീണു മരിച്ചത്.
കൂടത്തായിക്ക് സമീപം വെളിമണ്ണ മേപ്പള്ളി സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മുകളിൽ ഷീറ്റിടുന്ന സമയത്ത് ഇന്നലെ വൈകീട്ട് മൂന്നു മണിക്കായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന സർതാജ് ഇന്നാണ് മരണപ്പെട്ടത്.
