Trending

കോഴിയിറച്ചിയുടെ അനിയന്ത്രിതമായ വില വർദ്ധനവ് ;ബുധനാഴ്ച മുതൽ കടകൾ അടച്ചിടുമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി






കോഴിയിറച്ചിയുടെ അനിയന്ത്രിതമായ വില വർദ്ധനവ് കാരണം ബുധനാഴ്ച  മുതൽ കടകൾ അടച്ചിടുമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി.


റീട്ടെയിൽ ചിക്കൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയാണ് ബ്രോയിലർ ചിക്കൻ വില വർദ്ധനവ് തുടർന്ന് കൊണ്ടിരിക്കുന്നത്.

 സീസ ണിൽ പോലും ഇല്ലാത്ത വില വർദ്ധനവ് തികച്ചും പകൽ കൊള്ളയാണ്.

ഇതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ചിക്കൻ വ്യാപാരികളും സൂചന കടയടപ്പ് സമരത്തിലേക്കും വില കുറച്ചില്ല എങ്കിൽ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്കുമായി നീങ്ങാൻ കേരള ചിക്കൻ വ്യാപാരി ഏകോ പന സമിതി സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു.

ചിക്കൻ വ്യാപാരി ഏകോപന സമിതി
സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഷുക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റഫീക്, ട്രഷറർ സാലി, വൈസ് പ്രസിഡന്റുമാരായ സലീം രാമനാട്ടുകര, നിജാഷ് വയനാട്, മുഹമ്മദലി മലപ്പുറം, സാബു തൃശൂർ, അഹദ് മോങ്ങം സെക്രട്ടറിമാരായ സിദ്ദീഖ് പാലക്കാട്, അബു പാലക്കാട്, സനൂഫ് കുന്ദമം ഗലം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post