ചുമട്ട് തൊഴിലാളി താമരശ്ശേരി TA പൂളിൽ നിന്നും വിരമിക്കുന്ന പി കെ ഹമീദ് (A I T U C), പുരുഷോത്തമൻ (INTUC)എന്നിവർക്ക് A I T U C താമരശ്ശേരി യൂണിറ്റ് യാത്രയയപ്പ് നൽകി
ചടങ്ങിൽ AITUC ചുമട്ട് തൊഴിലാളി ജില്ലാ സെക്രട്ടറി രമേശൻ, വ്യാപാരി വ്യവസായി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഷാജി എന്നിവർ ചേർന്ന് തൊഴിലാളികൾക്ക് മെമെന്റോ നൽകി അനുമോദിച്ചു. ചടങ്ങ് AITUC ജില്ലാ സെക്രട്ടറി രമേശൻ ഉദ്ഘാടനം ചെയ്തു. CITU നേതാവ് സെയ്‌തലവി, INTUC നേതാവ് ഓമനക്കുട്ടൻ, വ്യാപാരി വ്യവസായി താമരശ്ശേരി യൂണിറ്റ് ഷാജി, സെക്രട്ടറി റെജി, AITUC പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉല്ലാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി കെ അബൂബക്കർ ആദ്യക്ഷനായ ചടങ്ങിൽ ഉമ്മർ സ്വാഗതവും ഷെമീർ താമരശ്ശേരി നന്ദിയും പറഞ്ഞു
