Trending

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.





താമരശ്ശേരി: ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷൻ കോഴിക്കോട് ആഭിമുഖ്യത്തിൽ താമരശ്ശേരി പ്രദേശത്തെ കിടപ്പു രോഗികളുൾപ്പെ
ടെ നിർധനരായ അറുപത് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
ഗ്രാൻറ് മാസ്റ്റർ ചൊവ കോക്സൂയി ജന്മദിനത്തോടനുബന്ധിച്ച്
ജീവശക്തി പ്രാണിക്ക് ഹീലിംഗ് സെന്ററിൽ നടന്ന ചടങ്ങ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോ.സി.ആർ.ഹരീഷ് ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയി കൾക്കുള്ള ഉപഹാര വിതരണവും നിർവ്വഹിച്ചു.

യോഗ വിദ്യ പ്രാണിക് ഹീലിങ്ങ് ഫൗണ്ടേഷൻ ട്രസ്റ്റി എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ഗിരീഷ് തേവള്ളി
ആശംസാ പ്രസംഗം നടത്തി.

പ്രാണിക് ഹീലിംങ്ങ് സെന്റർ ഡയറക്ടർ കെ.ശിവദാസൻ സ്വാഗതവും പി.എം.സുമേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post