നിപ പ്രതിരോധത്തിന്‍റെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണമുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ പിഎസ്സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി. ഈ മാസം 26ന് നടക്കേണ്ടുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്.
ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ ഒന്നിലെ ഉദ്യോഗാർഥികൾ കുറ്റിച്ചിറ ഗവ.വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം. ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ രണ്ടിലെ ഉദ്യോഗാർഥികൾക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, കോഴിക്കോട് ജില്ലയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. തുടര്‍ച്ചയായ എട്ടാം ദിവസവും പുതിയ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആണ് നടപടി. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. എന്നാല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ബീച്ചും പാര്‍ക്കുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
