Trending

എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ






വടകര: ബാഗ്ലുരുവിൽ നിന്നും വടകരയ്ക്ക് കൊണ്ടുപോവുകയായിരുന്ന 98 ഗ്രാം എം ഡി എം എ സഹിതം ദമ്പതികൾ പിടിയിൽ.



കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ
കോഴിക്കോട് റൂറൽ എസ്.പി
യുടെ നാർക്കോട്ടിക്കൽ സ്ക്വാഡും,
തൊട്ടിൽപ്പാലം പോലീസും ചേർന്നാണ് പിടികൂടിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് പിടികൂടിയത്.

 


കുറ്റ്യാടി ചുരം റോഡിൽ
തൊട്ടിൽപ്പാലത്തിനടുത്ത് ചാത്തൻകോട്ട് നടയിൽ വച്ചാണ് കാർ തടഞ്ഞ് നിർത്തി 98 ഗ്രാം എം.ഡി എം.എ പിടികൂടിയത് 





വടകര പതിയക്കര സ്വദേശി
മുതലോളി ജിതിൻ ബാബു,
 ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്.



 
രണ്ട് പേരുടെയും അറസ്റ്റ് തൊട്ടിൽപ്പാലം
പോലീസ് രേഖപ്പെടുത്തി.
സംശയം തോനാതിരിക്കാൻ ദമ്പതികൾ 4 വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു.
ജിതിൻ ബാബു
ബാഗ്ലുരുവിൽ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി ചുരം ഇറങ്ങി വരുന്ന കാർ വാഹന പരിശോധനയിലൂടെ പിടികൂടിയത്.


കുറ്റ്യാടി ചുരം വഴിയുള്ള ലഹരി കടത്ത് തടയാൻ അടുത്ത ദിവസങ്ങളിലും പരിശോധന ശക്തമാക്കും.
കോഴിക്കോട് റൂറൽ പോലീസിലെ
നാർക്കാട്ടിക്ക് സ്ക്വാഡ്
തൊട്ടിൽപ്പാലം സി.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് രഹസ്യമായ നീക്കത്തിലൂടെ
മയക്കുമരുന്ന് പിടികൂടിയത്.

Post a Comment

Previous Post Next Post