Trending

ആ മാല സ്വർണമല്ല, കള്ളന് അക്കിടി പറ്റി, പെട്രോൾ പമ്പിലെ കവർച്ചയിൽ ട്വിസ്റ്റ്




കൊടുവള്ളി: പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ ട്വിസ്റ്റ്. കവര്‍ച്ച ചെയ്തത് മുക്കുപണ്ടം. ഒറിജിനല്‍ മാല യുവതിയുടെ ബേഗില്‍ നിന്ന് അമ്മ നേരത്തെ എടുത്തിരുന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല.

മോഷണം നടന്ന് മണിക്കൂറുകൾക്കകം മോഷ്ടാക്കളായ രണ്ട് പേരെ കൊടുവള്ളി പോലീസ് പിടികൂടിയിരുന്നു.

ഇവരുടെ കയ്യില്‍ നിന്ന് കവർച്ച ചെയ്ത മാല കണ്ടെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കണ്ടെടുത്തത് മുക്കുമാലയാണെന്ന് യുവതി പോലീസിനെ അറിയിച്ചത്. ശനിയാഴ്ച
ഉച്ചക്ക് രണ്ടരയോടെയാണ് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ ബേഗില്‍ നിന്ന് മാലയും പണവും കവര്‍ന്നത്.

സംഭവത്തില്‍ പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നന്‍ വീട്ടില്‍ പി എം നൗഫലും ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനും കൊടുവള്ളി പോലീസിന്റെ പിടിയിലായിരുന്നു.


അമ്മ ഉപയോഗിക്കാനായിട്ടാണ് വീട്ടിൽ വെച്ച് ബാഗിൽ നിന്നും സ്വർണം എടുത്തിരുന്നത്, എന്നാൽ ഈ വിവരം യുവതിക്ക് അറിയില്ലായിരുന്നു, ബാഗിൽ ഉണ്ടായിരുന്ന മറ്റൊരു മുക്കു പണ്ടമാണ് മോഷ്ടാവ് യർന്നത് കൂടെ 3000 രൂപയും നഷ്ടപ്പെട്ടിരുന്നു

Post a Comment

Previous Post Next Post